Latest News :
Home » » മര്‍കസ് സൈതൂന്‍വാലി ഫെസ്റ്റ് പ്രഖ്യാപിച്ചു

മര്‍കസ് സൈതൂന്‍വാലി ഫെസ്റ്റ് പ്രഖ്യാപിച്ചു

Written By Muhimmath News on Sunday, 17 September 2017 | 14:53



കാരന്തൂര്‍: മര്‍കസ് സൈതൂന്‍വാലി ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഇംപ്രിന്‍സ് 2017 ആഘോഷം പ്രക്യാപിച്ചു.ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ഇംപ്രിന്‍സ് ഫെസ്റ്റില്‍ 200 ഇന മത്‌സരങ്ങളിലായി മുന്നൂറില്‍പരം കലാ കായിക രംഗത്തെ മിടുക്കന്‍മാര്‍ മാറ്റുരക്കും.കലാ കായിക മത്‌സരങ്ങള്‍ക്ക് പുറമെ ഇംപ്രിന്‍സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സ്റ്റഡി ടൂറും നടത്തപ്പെടും.


ഇത് സംബന്ധമായി മര്‍കസ് സൈതൂന്‍വാലി ഓഡിറ്റോറിയത്തില്‍ അബ്ദുല്‍ ഹസീബ് അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്‌പെഷല്‍ മീറ്റില്‍ പ്രിന്‍സിപ്പാള്‍ ഇസ്മാഈല്‍ മദനി ദേവര്‍ശോല (ചെയര്‍മാന്‍), റാശിദ് സഖാഫി ബുഖാരി മമ്പാട് (പ്രോഗ്രാം കണ്‍വീനര്‍), കുഞ്ഞുമുഹമ്മദ് സഖാഫി (കോഡിനേറ്റര്‍), ഹംസ സഖാഫി മാമ്പുഴ (മീഡിയ ചെയര്‍മാന്‍), ഹംസ സഖാഫി സീഫോര്‍ത്ത് (മീഡിയ കണ്‍വീനറു)മായ 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു.


അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പൂനൂര്‍ സ്വാഗതവും അബ്ദുല്‍റഹ്മാന്‍ സഖാഫി ചാലിയം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved