Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
മുള്ളേരിയ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പൂത്തപ്പലം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും മര്‍ഹും ഇര്‍ഷാദ് സാബിര്‍ അനുസ്മരണവും സമാപിച്ചു. പരിപാടിയില്‍ മുസ്തഫ അംജദി അധ്യക്ഷത വഹിച്ചു. ദുന്നുന്‍ സഅദി കാനക്കോട് പൊസോട്ട് തങ്ങള്‍ അനുസമരണ പ്രഭാഷണം നടത്തി. എസ്എസ്എഫ് കാസറഗോഡ് ജില്ല സെക്രട്ടറി അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം, സ്വാബിര്‍ ഇര്‍ഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്എസ്എഫ് കാസറഗോഡ് ജില്ലാ സാഹിത്യോത്സവില്‍ മത്സരിച്ച് ഒന്നാ സ്ഥാനം നേടിയ സിനാനുല്‍ അമിനെ പൂത്തപ്പലം ജി.സി.സി ഭാരവാഹികള്‍ പ്രത്യേകം അനുമോദിച്ചു.

ബഷീര്‍, ഉമ്പായി, ഹസൈനാര്‍ ലതീഫി, അഷ്‌റഫ്, സിദ്ധീഖ്, ഖാദര്‍, .ജാബിര്‍, സുബൈര്‍, നാസര്‍, ലത്തീഫ് , ജുനിര്‍, റഷീദ്, ഗഫുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ പൂത്തപ്പലം നന്ദി ആശംസിച്ചു.
Leave A Reply