Latest News :
Home » » ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Written By Muhimmath News on Tuesday, 12 September 2017 | 09:57

ആദൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വീട്ടില്‍ നിന്നും ദര്‍സിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൗക്കി മജലിലെ ദര്‍സില്‍ പഠിക്കുന്ന ദേലംപാടി ദാസനടുക്ക ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് നസീറിനെ (13)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദേലംപാടിയിലെ വീട്ടില്‍ നിന്നും ചൗക്കിയിലെ ദര്‍സിലേക്ക് പുറപ്പെട്ടത്.

പിന്നീട് ദര്‍സില്‍ ക്ലാസിലെത്താത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ള ഷര്‍ട്ടും മുണ്ടുമാണ് വേഷം. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നസീര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved