Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ബേക്കലില്‍ നിന്നും കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി; യുവതി വീട്ടുകാര്‍ക്കൊപ്പം പോയി

ബേക്കലില്‍ നിന്നും കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി; യുവതി വീട്ടുകാര്‍ക്കൊപ്പം പോയി

Written By Muhimmath News on Saturday, 23 September 2017 | 10:43

കാസര്‍കോട്: ബേക്കലില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.ബേക്കല്‍ സ്വദേശി മീര(20)യെയാണ് വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്നറിയിച്ചതിനാല്‍ മജിസ്‌ട്രേറ്റ് മീരയെ വീട്ടുകാര്‍ക്കൊപ്പം അയക്കാന്‍ ഉത്തരവിട്ടു.

മൂന്ന് മാസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ വസ്ത്ര വ്യാപാരശാലയില്‍ ജോലി ചെയ്തു വരികയായിരുന്ന മീരയെ കാണാതാവുന്നത്.ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം സ്വദേശിയായ ഷിജില്‍ മുഹമ്മദുമായി മീര പ്രണയത്തിലായിരുന്നു. ഇതിനിടയ്ക്ക് മീര മതപഠനത്തിന് ചേര്‍ന്നു.എന്നാല്‍ സെപ്തംബര്‍ 19ന് അമ്മയ്ക്ക് അസുഖ ബാധിതയാണെന്ന കാരണം പറഞ്ഞ് മതപഠന കേന്ദ്രത്തില്‍ നിന്നും മീര നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ മീര അടുത്ത ബന്ധുവായ ഒരു ആണ്‍കുട്ടിക്കൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുടര്‍ന്ന് കൂര്‍ബ ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ വീണ്ടും കാണാതാവുകയായിരുന്നു. ഇതോടെ സഹോദരന്‍ ശിവകുമാര്‍ മീരയെ കാണാനില്ലെന്ന് കാണിച്ച് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും മീര പെരിന്തല്‍മണ്ണയിലെ യുവാവിനെ വിളിച്ചതായി ചെയ്തതായി കണ്ടെത്തി.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മീരയെ മലപ്പുറത്ത് നിന്നും കണ്ടെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved