Latest News :
Home » , » കാണാതായ ഇലക്ട്രീഷ്യന്‍ കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ ഇലക്ട്രീഷ്യന്‍ കുളത്തില്‍ മരിച്ച നിലയില്‍

Written By Muhimmath News on Saturday, 16 September 2017 | 10:46

കാസര്‍കോട്: വീട്ടില്‍ നിന്നും കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. മുളിയാര്‍ മാളങ്കൈയിലെ സാവിത്രിയുടെ മകന്‍ പ്രശാന്തിനെ (23)യാണ് പാത്തനടുക്കം കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍നിന്നും കാറുമെടുത്ത് പോയതായിരുന്നു. തുടര്‍ന്ന് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാത്തനടുക്കം കുളത്തിന് സമീപം കാറും ചെരുപ്പും കണ്ടെത്തിയത്.

നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂബ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: പ്രേംകുമാര്‍ (ദുബൈ), പ്രസീത (മുന്നാട് പീപ്പിള്‍സ് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved