Latest News :
Home » , , , » കാലികളുമായി പോയ വാഹനം തടഞ്ഞ ഗോരക്ഷകരെ ഓടിച്ചിട്ടു തല്ലി വ്യാപാരികള്‍

കാലികളുമായി പോയ വാഹനം തടഞ്ഞ ഗോരക്ഷകരെ ഓടിച്ചിട്ടു തല്ലി വ്യാപാരികള്‍

Written By Muhimmath News on Tuesday, 12 September 2017 | 09:53

മംഗളുരു: കന്നുകാളികളുമായി പോകുകയായിരുന്ന ലോറി തടഞ്ഞ ഗോരക്ഷാ പ്രവര്‍ത്തകരെ ഓടിച്ചിട്ടു തല്ലി. കര്‍ണാടകയിലെ ഷിമോഗയ്ക്കടുത്ത് കോപ്പയിലാണ് സംഭവം.
മുപ്പതോളം കാലികളുമായി വന്ന ലോറി ഗോരക്ഷാ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ രോഷാകുലരായ ലോറിക്കാര്‍ ഗോരക്ഷാ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഭയന്നോടാന്‍ ശ്രമിച്ചവര്‍ക്കു പിന്നാലെ ഓടി ഇവരെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഗോരക്ഷാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചശേഷം ലോറിക്കാര്‍ കന്നുകാലികളുമായി സ്ഥലംവിടുകയും ചെയ്തു.

കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ് യദ്യൂരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഗോരക്ഷാ പ്രവര്‍ത്തകര്‍ ഏറെയുള്ള പ്രദേശമാണിത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ പൂനെയിലും ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായിരുന്നു. കന്നുകാലികളെ കടത്തുകയായിരുന്ന ടെമ്പോ തടഞ്ഞുവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved