Latest News :
...
Home » » മുസോടിയില്‍ കടലാക്രമണം രൂക്ഷം; പത്തുവീടുകള്‍ തകര്‍ന്നു

മുസോടിയില്‍ കടലാക്രമണം രൂക്ഷം; പത്തുവീടുകള്‍ തകര്‍ന്നു

Written By Muhimmath News on Tuesday, 19 September 2017 | 11:43

മഞ്ചേശ്വരം: ഉപ്പള മുസോടി അദിക്കയില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് പത്തുവീടുകള്‍ തകര്‍ന്നു. മത്സ്യതൊഴിലാളികളായ സമീറ അബൂബക്കര്‍, നഫീസ, അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍, ഹനീഫ, ഹമീദ് , മൊയ്തീന്‍ കുഞ്ഞി, ഖദീജ, അബ്ദുല്‍ ഖാദര്‍ തുടങ്ങി പത്തുപേരുടെ വീടുകളാണ് തകര്‍ന്നത്.

ദിവസങ്ങളോളമായി മുസോടി കടപ്പുറത്ത് കടലാക്രമണം ശക്തമാണ്. മഞ്ചേശ്വരം ഹാര്‍ബറിന്റെ നിര്‍മാണം ആരംഭിച്ച ശേഷമാണ് ഇവിടെ കടലാക്രമണവും തുടങ്ങിയത്. കടല്‍ഭിത്തിയില്ലാത്തതിനാല്‍ കടല്‍ കരയിലേക്ക് ഇരച്ചുകയറുകയാണ്. വീട് തകര്‍ന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved