Latest News :
...
Home » » പി കരുണാകരന്‍ എം പിയുടെ നേതൃത്വത്തില്‍ ജനകീയ അനിശ്ചിതകാല രാപ്പകല്‍ സമരം 18 മുതല്‍

പി കരുണാകരന്‍ എം പിയുടെ നേതൃത്വത്തില്‍ ജനകീയ അനിശ്ചിതകാല രാപ്പകല്‍ സമരം 18 മുതല്‍

Written By Muhimmath News on Tuesday, 12 September 2017 | 11:25
നീലേശ്വരം: പള്ളിക്കര ദേശീയപാതയിലെ റെയില്‍വേ മേല്‍പ്പാലനിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പി.കരുണാകരന്‍ എം.പി.യുടെ നേതൃത്വത്തില്‍ 18 മുതല്‍ ജനകീയ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിക്കും. 

ഇതുസംബന്ധിച്ച് നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളില്‍ പ്രക്ഷോഭപരിപാടിയുടെ ആലോചനായോഗം ചേര്‍ന്നു. 300 പേര്‍ അടങ്ങുന്ന ജനകീയ സമരസമിതി രൂപവത്കരിച്ചു. വിവിധ രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തരും വിവിധ സംഘടനാഭാരവാഹികളും പങ്കെടുത്തു.

പാലംപണി വൈകുന്നതിനുള്ള സാങ്കേതിക കുരുക്കുകളെക്കുറിച്ച് എം.പി. വിശദീകരിച്ചു. അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ ജനകീയ ഇടപെടല്‍കൂടി വേണമെന്നും എല്ലാവരും ഒറ്റെക്കെട്ടായി നാടിന്റെ പൊതു ആവശ്യത്തിനൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.

പള്ളിക്കര ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് പരിസരമാണ് സമരത്തിന് വേദിയാവുക. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്ലാവരും പൂര്‍ണപിന്തുണ നല്‍കിയ ആലോചനായോഗത്തില്‍ സമരം കുറച്ചുകൂടി നേരത്തേയാകാമെന്നുള്ള അഭിപ്രായവും ഉയര്‍ന്നു.

40 കോടി രൂപ ചെലവില്‍ പള്ളിക്കര മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി നേരത്തേ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അംഗീകരിച്ച് ചൈതന്യ കണ്‍സള്‍ട്ടന്‍സിയെ ജോലി ഏല്‍പ്പിച്ചിരുന്നു. അലൈന്‍മെന്റ് റെയില്‍വേയും അംഗീകരിച്ചതോടെ 2016 സെപ്റ്റംബര്‍ അവസാനം പദ്ധതി ടെന്‍ഡര്‍ ചെയ്യുമെന്ന് ഉറപ്പുനല്‍കിയിരുന്നു.ഇതിനിടെ ദേശീയപാതാ അതോറിറ്റി പദ്ധതിനടത്തുമെന്ന അറിയിപ്പും വന്നു. 

ആറുവരിപ്പാതയോടൊപ്പം മേല്‍പ്പാലവും നിര്‍മിക്കാനുള്ള വിശദമായ പദ്ധതിറിപ്പോര്‍ട്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ, സ്ഥലമേറ്റെടുപ്പിന്റെ സാങ്കേതികതയില്‍ കുടുങ്ങി പദ്ധതി നിശ്ചലമാവുകയാ നിശ്ചലമാവുകയായിരുന്നു. ഇതോടെ മേല്‍പ്പാലത്തിനായി നേരത്തേ ഏറ്റെടുത്ത സ്ഥലത്ത് സേതുഭാരതം പദ്ധതിയില്‍പ്പെടുത്തി മൂന്നുവരി മേല്‍പ്പാലമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍, ചില സാങ്കേതികതയുടെപേരിലാണ് നിര്‍മാണം അനിശ്ചിതത്വത്തിലാകുന്നത്.

യോഗത്തില്‍ മുന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം വി.പി.പി.മുസ്തഫ, കെ.പി.സതീഷ് ചന്ദ്രന്‍, ടി.കെ.രവി, എം.വി.ബാലകൃഷ്ണന്‍, കെ.പി.നാരായണന്‍ പറമ്പത്ത് ഇബ്രാഹിം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ അയ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

സമരസമിതി ഭാരവാഹികള്‍: എം.രാജഗോപാലന്‍ എം.എല്‍.എ. (ചെയ.), കെ.പി.ജയരാജന്‍, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വി.ഗൗരി, വി.ബാലകൃഷ്ണന്‍, എം.അസൈനാര്‍, കെ.ബാലകൃഷ്ണന്‍, പി.വിജയകുമാര്‍, ജോണ്‍ അയ്!മന്‍, പി.അമ്പാടി, വി.കെ.രാജന്‍, ഡോ. വി.പി.പി.മുസ്തഫ, സി.പ്രഭാകരന്‍, എ.വിധുബാല (വൈ. ചെയ.), ടി.കെ.രവി (ജന. കണ്‍.), പി.പി.മുഹമ്മദ് റാഫി, എന്‍. അമ്പു, കെ.പി.രവീന്ദ്രന്‍, കെ.വി.കുഞ്ഞിക്കണ്ണന്‍, പി.കെ.പ്രകാശന്‍, ഇടയില്യം രാധാകൃഷ്ണന്‍ നമ്പ്യാര്‍, കോട്ടറ വാസുദേവ്, എം.ജെ.ജോയി, റഫീഖ് കോട്ടപ്പുറം വാസുദേവ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved