Latest News :
Home » , , » മൊഗ്രാലില്‍ മകളെയുമെടുത്ത് മാതാവ്‌ പുഴയില്‍ ചാടിയ സംഭവം; മുഫീദയുടെ മൃതദേഹം കണ്ടെത്തി

മൊഗ്രാലില്‍ മകളെയുമെടുത്ത് മാതാവ്‌ പുഴയില്‍ ചാടിയ സംഭവം; മുഫീദയുടെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Sunday, 10 September 2017 | 15:27

മൊഗ്രാല്‍: ശനിയാഴ്ച രാവിലെ മകളെയെടുത്ത് പുഴയില്‍ ചാടിയ സംഭവത്തില്‍ മകള്‍ മുഫീദ (10) യുടെ മൃതദേഹം ഞായറാഴ്ച രാവിലെ കമ്പാര്‍ പുഴയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. മുഫീദയെ എടുത്ത് കമ്പാര്‍ രാജീവ് കോളനിക്ക് സമീപത്തെ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (42) യാണ് ശനിയാഴ്ച രാവിലെ പത്തോടെ മൊഗ്രാല്‍ പുഴയുടെ കമ്പാര്‍ ഭാഗത്ത് ചാടിയത്.

പറമ്പില്‍ തേങ്ങയിടുകയായിരുന്ന തൊഴിലാളിയാണ് കുട്ടിയുമായി ഒരു സ്ത്രീ പുഴയിലേക്ക് ചാടുന്നത് കണ്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച ഉച്ചയോടെ മറിയുമ്മയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മുഫീദയ്ക്കായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൗക്കി സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മുഫീദ. മയ്യത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വീടമ്മയുടെ മയ്യിത്ത് ശനിയാഴ്ച രാത്രിയോടെ കമ്പാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഉമ്മയുടെയും സഹോദരിയുടെയും മരണവിവരമറിഞ്ഞ് ദുബായിലുള്ള മകന്‍ മനാഫ് രാവിലെ നാട്ടിലെത്തി. മറിയുമ്മയുടെ മറ്റു മക്കള്‍: അഷ്‌റഫ്, മഹ്ഷൂഖ്, അഷ്ഫാഖ്, മുനീസ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved