Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » നവ്യാനുഭവം പകര്‍ന്ന് കാനക്കോട് മുക്രി കുടുംബ സംഗമം സമാപിച്ചു

നവ്യാനുഭവം പകര്‍ന്ന് കാനക്കോട് മുക്രി കുടുംബ സംഗമം സമാപിച്ചു

Written By Muhimmath News on Monday, 18 September 2017 | 10:24
























ഷാര്‍ജ: യു എ ഇയുടെ സാംസ്‌കാരിക നഗരമായ ഷാര്‍ജ മൊവൈലഃയില്‍ കാനക്കോട് മുക്രി കുടുംബം സംഘടിപ്പിച്ച കുടുംബ സംഗമം സമാപിച്ചു.  ഹാജി കെ കെ ഖാദിര്‍ കിന്നിംഗാര്‍ അധ്യക്ഷത വഹിച്ചു.

 സോഷ്യല്‍  മീഡിയകളുടെ അതിപ്രസരണത്തില്‍ ശിഥിലമാവുന്ന കുടുംബ ഭദ്രതയെ ഊട്ടിയുറപ്പിക്കാന്‍ ഇതുപോലുള്ള സംഗമങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദര്‍ ജൗഹരി കാനക്കോട് ഉല്‍ഘാടനം ചെയ്തു.

 ബി കെ ലത്വീഫ്, നാസ്വിര്‍ സൈനി, ഇര്‍ഫാന്‍ കിന്നിംഗാര്‍, റാഷിദ് കിന്നിംഗാര്‍,
ബഷീര്‍ കുവൈത്ത്, ഷംസു ബെളിഞ്ചം, റഹ് മാന്‍ ബംഗ്ലികുന്ന്, ഹംസ ബെളിഞ്ചം, ഇദ്രീസ് ബെളിഞ്ചം, ബി കെ ശിഹാബ് ബെളിഞ്ചം തുടങ്ങിയവര്‍ കുടുംബ സ്മരണകളയവിറക്കി.

      സൗഹൃദവലയംവ്യാപിച്ച് കൂട്ടുകുടുംബ ബന്ധങ്ങളെ തിരസ്‌കരിക്കുന്ന നവകാലക്രമത്തില്‍ ഇത്തരം കൂട്ടായ്മകള്‍ സാമൂഹ്യ കെട്ടുറപ്പിന് മുതല്‍ കൂട്ടാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. പരിപാടിയില്‍ ഗഫൂര്‍ കിന്നിംഗാര്‍ സ്വാഗതവും കരീം ബെളിഞ്ച നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved