Latest News :
Home » » സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുസ്ലിം ലീഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുസ്ലിം ലീഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി

Written By Muhimmath News on Monday, 11 September 2017 | 17:48



കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരെ മുസ്ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സംഘാര്‍ഷാവസ്ഥയ്ക്ക് കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് സമീപം പോലീസ് തടഞ്ഞു.

മാര്‍ച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി.ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, എല്‍ എ മഹ് മൂദ് ഹാജി, എ.ബി ഷാഫി ഹാജി, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, മഹ് മൂദ് കുളങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved