Latest News :
Home » , » നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായി

നാദിര്‍ഷ ചോദ്യം ചെയ്യലിനായി ഹാജരായി

Written By Muhimmath News on Friday, 15 September 2017 | 11:09

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാവിലെ 10 മണിയോടെയാണ് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത്. എന്നാല്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

ഈ മാസം 18നാന് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസിന്റെ അന്വേഷണം സിനിമയുടെ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം എന്ന് തീരുമെന്നും നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ചോദിച്ചു. 

കേസ് നീട്ടിക്കൊണ്ടു പോവാനാണ് ഭാവമെങ്കില്‍ കോടതിക്ക് സ്വമേധയാ ഇടപേടണ്ടി വരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, കേസിലെ മറ്റൊരു പ്രതി നടന്‍ ദിലീപ് കഴിഞ്ഞ ദിവസം അങ്കമാലി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തെ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപ് രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹര്‍ജി തള്ളുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved