Latest News :
Home » , » അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ല; ചോദ്യം ചെയ്യലിനുശേഷം നാദിര്‍ഷാ

അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ല; ചോദ്യം ചെയ്യലിനുശേഷം നാദിര്‍ഷാ

Written By Muhimmath News on Sunday, 17 September 2017 | 15:51




ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാലര മണിക്കൂറാണ് പൊലീസ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. ദിലീപും താനും നിരപരാധികളാണെന്ന് ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സുനില്‍ കുമാറുമായി നേരിട്ട് പരിചയമില്ല. ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കും. പൊലീസിനോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയെ അറിയിക്കുമെന്നും നാദിര്‍ ഷാ പറഞ്ഞു.പള്‍സര്‍ സുനിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. താന്‍ പള്‍സറിനെ വിളിച്ചിട്ടില്ല. അയാളുമായി നേരിട്ട് ബന്ധമില്ല. പള്‍സറുമായി ബന്ധമില്ലെന്നു പോലീസിനു മുന്നില്‍ വ്യക്തമാക്കി. ഇനി തീരുമാനിക്കേണ്ടത് പോലീസും കോടതിയുമാണ്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിര്‍ ഷാ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.



രാവിലെ് ക്ലബ്ബിലെത്തിയ നാദിര്‍ഷയെ ആദ്യം വൈദ്യ സംഘം പരിശോധിച്ചിരുന്നു. നാദിര്‍ഷക്ക് ആരോഗ്യ പ്രശ്‌നങ്ങളാന്നുമില്ലെന്ന് മെഡിക്കല്‍ സംഘം ഉറപ്പു നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്


കേസുമായി ബന്ധപ്പെട്ട് മുന്‍പ് ദിലീപിനൊപ്പം നാദിര്‍ഷായെയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് നാദിര്‍ഷാ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ഉണ്ടായതോടെയാണ് നാദിര്‍ ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved