Latest News :
Home » , » പ്രദാന മന്ത്രിക്ക് പിറന്നാള്‍; രാജ്യത്തെ ഏറ്റവും വലീയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ആഘോഷം

പ്രദാന മന്ത്രിക്ക് പിറന്നാള്‍; രാജ്യത്തെ ഏറ്റവും വലീയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ആഘോഷം

Written By Muhimmath News on Sunday, 17 September 2017 | 11:18



ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സര്‍ദാര്‍ സരോവര്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്‍ 56 വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ആണ് പദ്ധതിക്കു തറക്കല്ലിട്ടത്. നരേന്ദ്ര മോദിയുടെ 67ാം ജന്മദിനംകൂടിയാണിന്ന്.


ജന്മദിനത്തോടനുബന്ധിച്ച് ഇന്നു ബിജെപിയും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും സേവാ ദിവസമായി ആഘോഷിക്കും. അണക്കെട്ട് ഉദ്ഘാടനത്തിനു ശേഷം പ്രദേശത്തുനിന്നു സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ) നിര്‍മാണം നടക്കുന്ന ഗുജറാത്തിലെ സാധു ബേടിലെത്തി പ്രധാനമന്ത്രി പുരോഗതി വിലയിരുത്തും.അണക്കെട്ട് ഉയരം 138 മീറ്റര്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved