Latest News :
Home » » നാഷണല്‍ യൂത്ത് ലീഗ് ചെമ്മനാട് ശാഖ കമ്മിറ്റി നിലവില്‍ വന്നു

നാഷണല്‍ യൂത്ത് ലീഗ് ചെമ്മനാട് ശാഖ കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Monday, 11 September 2017 | 12:53



ചെമ്മനാട്: നാഷണല്‍ യൂത്ത് ലീഗ് ചെമ്മനാട് ശാഖ കമ്മിറ്റി നിലവില്‍ വന്നു. പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് ഐ എന്‍ എല്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി തുരുത്തി അബ്ദുല്‍ റഹിമാന്‍ നിയന്ത്രിച്ചു. ശഹീദ് കിളിയന്തരികാല്‍ അധ്യക്ഷത വഹിച്ചു. ഫായിസ് മൂലവളപ്പ് , മിസ്ഥക്ക് മണല്‍ എന്നിവര്‍ സംസാരിച്ചു. ഷാഹിദ് സി എല്‍ സ്വാഗതവും, ആഷിക് ലേസ്യത് നദിയും പറഞ്ഞു.

ഭാരവാഹികള്‍, പ്രസിഡണ്ട് :ആഷിക് ലേസ്യത്, വൈസ് പ്രസിഡന്റ് :സിയാദ് മണല്‍, അലി മണല്‍. ജന സെക്രട്ടറി: മാഹിന്‍ ബശാശ്, ജോയിന്റ് സെക്ര : ജംഷാദ് കൊമ്പനടുക്കം, നബീല്‍ മണല്‍. ട്രഷറര്‍: ശഹീദ് കിളിയന്തരിക്കല്‍. കൗണ്‍സില്‍ മെമ്പര്‍: ബീരാന്‍ ലേസ്യത്, ഷാഹിദ് സി എല്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved