Latest News :
Home » » സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം: ഉന്നത തല അന്വേഷണം വേണം - എന്‍ എസ് എല്‍

സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം: ഉന്നത തല അന്വേഷണം വേണം - എന്‍ എസ് എല്‍

Written By Muhimmath News on Wednesday, 13 September 2017 | 10:49

കാസര്‍കോട്: ഉപ്പള  സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ദൂരൂഹ മരണത്തില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ് പ്രതിഷേധിച്ചു.

ഉപ്പളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 11 വയസുകാരിയായ വിദ്യാര്‍ത്ഥിയെ അധ്യപകര്‍ ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയെന്ന സംഭവം എല്ലാവരെയും ഒരുപോലെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.  വിദ്യാര്‍ത്ഥിയുടെ മരണം ഉന്നത അനേഷണം വേണമെന്നും നാഷണല്‍ സ്റ്റുഡന്റസ് ലീഗ് ജില്ലാ പ്രസിഡന്റ് റാഷിദ് ഹദ്ദാദ്, ജനറല്‍ സെക്രട്ടറി റഹ്മാന്‍ തുരുത്തി ട്രഷറര്‍ സിയാദ് ചെമ്പരിക്കയും പ്രസ്താവനയില്‍ പറഞ്ഞു. 

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം അസന്തുലിതാവസ്ഥ തുടരുന്നതിനാലാണ് അധികരിച്ചുവരുന്ന ആക്രമണ പ്രവണത അധ്യാപകരിലും  അതുപോലെതന്നെ അവര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളിലും  കാണാന്‍ സാധിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങളും റാഗിങ്ങുകളും ജില്ലയില്‍ അധികരിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഗവണ്മെന്റ് തല നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved