Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ഉപ്പള സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു

ഉപ്പള സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Monday, 25 September 2017 | 12:30























കാസര്‍കോട്:  കാസര്‍കോട് സ്വദേശി ബംഗളൂരുവില്‍ കടയില്‍ കുഴഞ്ഞു വീണ് മരണപ്പെട്ടു. ഉപ്പള പെരിങ്കൈയിലെ പരേതനായ ഫക്രുദ്ദീന്റെ മകന്‍ അബ്ദുര്‍ റഹീം (35)ആണ് മരിച്ചത്. ജ്യൂസ്‌കട നടത്തുന്ന അബ്ദുര്‍ റഹീം ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

നേരത്തെ ഗള്‍ഫിലായിരുന്ന റഹീം എട്ടു മാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. പിന്നീട് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, മൂസ, മുഹ് യുദ്ദീന്‍, അസീസ്, സലീം, ഖദീജ, സുഹറ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved