Latest News :
Home » » സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആദര്‍ശ ധീരതയുടെ കാവലാള്‍; പള്ളങ്കോട്

സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ആദര്‍ശ ധീരതയുടെ കാവലാള്‍; പള്ളങ്കോട്

Written By Muhimmath News on Tuesday, 12 September 2017 | 18:00


























കുവൈറ്റ്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും മള്ഹര്‍ വിദ്യഭ്യാസ സമുഛയത്തിന്റെ പ്രസിഡണ്ടുമായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ സമൂഹത്തിന് ആര്‍ജവ നേതൃത്വം നല്‍കിയ ആദര്‍ശധീരതയുടെ കാവലാളായിരുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസ്ഥാവിച്ചു.

സമൂഹത്തിന്റെ ഐക്യമുന്നേറ്റത്തിനായി മഹല്ല് തലത്തില്‍ ഏകോപനത്തില്‍ കടിനാദ്ധ്വാനം ചെയ്ത് മാതൃക പ്രവര്‍ത്തനം നടത്തിയ ഖാളി കൂടിയായിരുന്നു സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളെന്ന് അദ്ധേഹം പറഞ്ഞു. കര്‍ണ്ണാടക കള്‍ച്ചറള്‍ ഫൗണ്ടേഷന്‍ കെ സി എഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി അബ്ബാസിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ദാരിമി, ഹംസ മിസ്ബാഹി ഓട്ടപദവ് എന്നിവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved