മഞ്ചേശ്വരം : മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട. കെ എസ് ആര് ടി സി ബസില്‍ കടത്താന്‍ ശ്രമിച്ച 85 കിലോ പാന്‍ ഉത്പന്നങ്ങളുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ഉത്തര്‍പ്രദേശ് ബല്ല്യ സ്വദേശികളായ മൂര്ത്തിച്ചന്ദ് (42), രാമകാന്ത് ചൗഹാന് (53) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
ഞായറാഴ്ച വൈകിട്ട് 7.30 മണിയോടെ മഞ്ചേശ്വരത്തെ എക്സൈസ് ചെക്പോസ്റ്റില്‍ വെച്ചായിരുന്നു പാന്‍ ഉത്പന്നങ്ങള്‍ പിടികൂടിയത്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന പാന്‍ ഉല്പന്നങ്ങള് മംഗളൂരുവില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഇവര്‍ വാങ്ങിയത്.
മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവ പിടികൂടിയത്. മംഗളൂരുവില്‍ നിന്നു തലശ്ശേരിയിലേക്ക് മൊത്തക്കച്ചവടത്തിനു കൊണ്ടുപോവുകയായിരുന്നു പാന്‍ ഉത്പന്നങ്ങള്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് പാന്‍ ഉത്പന്നങ്ങള്‍ പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം.പ്രവീണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ദിനേശന് കുണ്ടത്തില്‍, അനീഷ് കുമാര്‍, സിവില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സുരേന്ദ്രന്, എം.എം. പ്രസാദ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.