Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , , » നിരപരാധികളെ പൊലീസ് പീഡിപ്പിക്കുന്നു; മുസ്ലിംലീഗ് ജനപ്രതിനിധികളുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

നിരപരാധികളെ പൊലീസ് പീഡിപ്പിക്കുന്നു; മുസ്ലിംലീഗ് ജനപ്രതിനിധികളുടേയും നേതാക്കളുടേയും നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Written By Muhimmath News on Saturday, 23 September 2017 | 13:14
























കാസര്‍കോട്: നിരപരാധികളുടെ മേല്‍ കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 

രണ്ടുദിവസം മുമ്പ് ബന്തിയോട് വെച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അവര്‍ക്കു മേല്‍ പൊലീസ്എഫ്‌ഐആര്‍ തയ്യാറാക്കിയതുമാണ്.എന്നാല്‍ വെള്ളിയാഴ്ച അര്‍ധരാത്രി ഇച്ചിലങ്കോട്ടെ സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തു.ഇതില്‍ പ്രതിഷേധിച്ചാണ് മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാഖ്,ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ എകെഎം അഷ്‌റഫ്,എം അബ്ബാസ്,ശാഹുല്‍ ഹമീദ്,എ കെ ആരിഫ്,അഷ്‌റഫ് കര്‍ള,യൂസുഫ് ഉളുവാര്‍,അസീസ് കളത്തൂര്‍,ടി എം ഷുഹൈബ്,ഇര്‍ഷാദ് മൊഗ്രാല്‍,അബ്ദുറഹ്മാന്‍ ബന്തിയോട്,സി എച്ച് ഖാദര്‍ തുടങ്ങിയ ജനപ്രതികളുടെയും ലീഗ് നേതാക്കമ്മാരുടെയും,പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നത്.



സിറാജിനെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഗ്ലാസ് തകര്‍ത്ത കേസില്‍ മൂന്നാം പ്രതിയാക്കുമെന്നാണ് പൊലീസിന്റെ പക്ഷം.എന്നാല്‍ അദ്ദേഹം നിരപരാധിയാണെന്നും കള്ളക്കേസ് ചുമത്തി നിരപരാധികളെ സ്റ്റേഷനിലിട്ട് പൊലീസ് മര്‍ദിക്കുകയാണെന്നും ലീഗ് നേതാക്കള്‍ ആരോപിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved