Latest News :
Home » , , , » പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം

Written By Muhimmath News on Tuesday, 12 September 2017 | 11:16

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും എന്‍.ഐ.എ.കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

ഇടുക്കിയിലെ കൈവെട്ട് കേസ്, ബംഗലൂരുവിലെ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, ബോംബ് നിര്‍മാണം തുടങ്ങിയവയാണ് എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് തള്ളി. ഒരന്വേഷണത്തിനു വേണ്ടിയും എന്‍.ഐ.എ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ദേശവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം പി. കോയ പറഞ്ഞു. 

കഴിഞ്ഞ 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണ് തങ്ങളുടെ പേരിലുള്ളത്, കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് സ്ഥിരം ഭംഗം സൃഷ്ടിക്കുന്ന ആര്‍.എസ്.എസിനെയും സി.പി.എമ്മിനെയും എന്തു കൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved