Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » മുഹിമ്മാത്ത് ദുബായ് കമ്മിറ്റി പൊസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

മുഹിമ്മാത്ത് ദുബായ് കമ്മിറ്റി പൊസോട്ട് തങ്ങള്‍ അനുസ്മരണം നടത്തി

Written By Muhimmath News on Thursday, 21 September 2017 | 17:01



ദുബായ്. സമസ്ത കേന്ദ്ര മുശാവറ അംഗവും.കാസര്‍കോട് ജില്ലയിലെ നിരവധി മഹല്ല് സംയുക്ത ജമാഅത്ത് ഖാസിയും മഞ്ചേശ്വരം മള്ഹര്‍ സ്ഥാപന സമുച്ചയങ്ങളുടെ ശില്‍പിയും ജില്ലാ എസ്.വൈ.എസ്. ജാമിഅഃ സഅദിയ്യ് തുടങ്ങിയ അനേകം സുന്നത്ത് ജമാഅത്തിന്റെസ്ഥാപനങ്ങളുടെയും മറ്റ് ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി (ഖ.സി) തങ്ങളുടെ രണ്ടാം ആണ്ട് നേര്‍ച്ച യുടെ ഭാഗമായി ദുബായ് മുഹിമ്മാത്ത് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് മാസാന്ത സ്വലാത്ത് മജ്‌ലിസും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. മുഹിമ്മാത്ത് ദുബായ് കമ്മിറ്റി ഓര്‍ഗനൈസര്‍ ഇബ്രാഹിം സഖാഫി തുപ്പക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.മജീദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.അബ്ദുറഹ്മാന്‍ കട്‌നട്ക്ക, അഹ്മദലി ജമലുല്ലൈലി തങ്ങള്‍, ലത്വീഫ് ഹാജി കോടി, ബഷീര്‍ ഹാജി മുഗു,എ.എം.അബ്ദുറഹ്മാന്‍ , ലത്വീഫ് ഹാജി പൈവളികെ, കുഞ്ഞാലി ഗുഡ്ഡെ,ഡി.എ.മുഹമ്മദ് ചള്ളങ്കയം സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved