Latest News :
Home » , , , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് ഇന്ന് സമാപിക്കും

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് ഇന്ന് സമാപിക്കും

Written By Muhimmath News on Thursday, 14 September 2017 | 10:10
























മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറക്കിന് പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ വ്യാഴാഴ്ച രാത്രി സമാപനമാകും.

രാവിലെ 10 മണിക്ക് ഖത്മുല്‍ ഖുര്‍ആനും 11.30ന് തഹ്‌ലീലും നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് മൗലിദ് സദസ്സും വൈകുന്നേരം 4 മണിക്ക് കൂട്ടുപ്രാര്‍ത്ഥനയും ഖത്തം ദുആയും നടക്കും. 


വൈകിട്ട് 5.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം താജുശ്ശരീഅ എം. അലികുഞ്ഞി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദറഹ്മാന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. 

ബേക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബ് അബ്ദുല്ല അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖഫ് തങ്ങള്‍ മടക്കര, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി ഹുസൈന്‍ സഅദി കെ.സിറോഡ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മൂസല്‍ മദനി അല്‍ ബിശാറ, മുഹമ്മദ് സഖാഫി പാത്തൂര്‍,  കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved