Latest News :
Home » , , , » ആത്മീയാനുഭൂതി പകര്‍ന്ന് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങള്‍ ഉറൂസ് സമാപിച്ചു

ആത്മീയാനുഭൂതി പകര്‍ന്ന് സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി തങ്ങള്‍ ഉറൂസ് സമാപിച്ചു

Written By Muhimmath News on Friday, 15 September 2017 | 10:40
























മഞ്ചേശ്വരം: മൂന്നുപതിറ്റാണ്ട് കാലം നാടിന് ആത്മീയ വെളിച്ചം പകര്‍ന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ രണ്ടാം ഉറൂസ് മുബാറക്കിന് പരിസമാപ്തി.. 

വ്യാഴാഴ്ച രാവിലെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ -തഹ്‌ലീല്‍ സദസ്സില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. വൈകിട്ട് നടന്ന സമാപന പരിപാടി അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. 
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി കടലുണ്ടി സമാപന പ്രാര്‍ഥന നടത്തി. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തി. 

സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് തബറുക് വിതരണവും നടത്തി. 
ഉറൂസ് നഗരിയില്‍ നടന്ന ബുര്‍ദ്ദ മജ്‌ലിസും ജല്‍സത്തുല്‍ മഹബ്ബയും ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നേകി. ഹാഫിള് സാദിഖലി ഫാളിലി ഗൂഡല്ലൂര്‍, ഹാഫിള് അന്‍വറലി സഖാഫി ഷിറിയ നേതൃത്വം നല്‍കി. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി ഉദ്‌ബോധനം നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved