Latest News :
Home » , , , , » സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Written By Muhimmath News on Tuesday, 12 September 2017 | 10:04
























കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചിരുന്നത്.

 ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. നേരത്തെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന സൂചന സമരവും മാറ്റിവച്ചിരുന്നു.

ഇന്ധന വില, ഇന്‍ഷുറസ് പ്രീമിയം വര്‍ധനവ്, സ്‌പെയര്‍പാര്‍ട്‌സ് വില എന്നിവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved