Latest News :
Home » , » കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ മാഷ് ആദരപരിപാടിക്ക് നാളെ 15ന്‌ തുടക്കം

കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ മാഷ് ആദരപരിപാടിക്ക് നാളെ 15ന്‌ തുടക്കം

Written By Muhimmath News on Thursday, 14 September 2017 | 18:24



കാസര്‍കോട്: ഇനിയുള്ള മൂന്നു നാളുകള്‍ കാസര്‍കോടിന് സാംസ്‌കാരികോത്സവത്തിന്റെത്. കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാഷെ ആദരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായ നടക്കുന്ന വിവിധ പരിപാടികള്‍ കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാവും.

നാളെ രാവിലെ 10 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തോടെയാണ് തുടക്കം. കാര്‍ട്ടൂണിസ്റ്റ് കെ.എ. അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.


പി.വി കൃഷ്ണന്‍മാഷുടെ കാര്‍ട്ടൂണുകള്‍, ചരിത്രം കുറിച്ചിട്ട ഫോട്ടോകള്‍, പോസ്റ്ററുകള്‍, മുഖചിത്രങ്ങള്‍ എന്നിവ 15-09-17 മുതല്‍ 17-09-17വരെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. നാളെ 3 മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങിന് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യുകയും പി.എസ് ഹമീദ് അധ്യക്ഷതയും വഹിക്കും. പ്രശസ്ത കവികള്‍ കവിതകള്‍ അവതരിപ്പിക്കും.


16ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പിന് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ടി.കെ സുജിത്, പി.വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ.എ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കുകയും വൈകിട്ട് 3 മണിക്ക് കാര്‍ട്ടൂണ്‍ രചനാ മത്സരവും നടക്കും.


17ന് വൈകിട്ട് 4 മണിക്കാണ് ആദരസമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനവും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണവും നിര്‍വ്വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved