Latest News :
Home » , » നീലേശ്വരത്ത് റൈസ് മില്‍ ഉടമ ട്രെയിന്‍ തട്ടി മരിച്ചു

നീലേശ്വരത്ത് റൈസ് മില്‍ ഉടമ ട്രെയിന്‍ തട്ടി മരിച്ചു

Written By Muhimmath News on Sunday, 10 September 2017 | 21:20

നീലേശ്വരം: റൈസ് മില്‍ ഉടമ ട്രെയിന്‍തട്ടി മരിച്ചു. മൂലപ്പള്ളിയിലെ കെ.ഹരീഷ് (53) ആണു മരിച്ചത്. കൊഴുന്തിലെ ജയശ്രീ റൈസ് മില്‍ ഉടമയും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. നേരത്തെ മര്‍ച്ചന്റ്‌സ് റിക്രിയേഷന്‍ ക്ലബിലും പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ ദിവസം നീലേശ്വരം വ്യാപാരഭവനില്‍ ഹരീഷിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഭാര്യ: സുനന്ദ (ഉദുമ). മക്കള്‍: ഹര്‍ഷന ഹരീഷ്, ദര്‍ശന ഹരീഷ് (എന്‍ജിനിയറിങ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: അശോകന്‍ (കോയമ്പത്തൂര്‍), സുരേശന്‍ (റിട്ട. കൃഷി അസിസ്റ്റന്റ്), ശോഭ, സതീശന്‍ (ഗള്‍ഫ്), ജയശ്രീ, പ്രദീപന്‍ (ഗള്‍ഫ്).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved