Latest News :
Home » » ഷെഡിന്റെ പൂട്ട് തകര്‍ത്ത് ആറര ക്വിന്റല്‍ അടക്ക കവര്‍ന്നു

ഷെഡിന്റെ പൂട്ട് തകര്‍ത്ത് ആറര ക്വിന്റല്‍ അടക്ക കവര്‍ന്നു

Written By Muhimmath News on Sunday, 10 September 2017 | 21:24

ബദിയടുക്ക: വീടിനടുത്തുള്ള ഷെഡ്ഡിന്റെ പൂട്ട് തകര്‍ത്ത് ആറര ക്വിന്റല്‍ അടക്ക കവര്‍ച്ച ചെയ്തു. ബദിയടുക്ക പെര്‍ഡാല നാലപ്പാട് മൊയ്തീന്‍ കുട്ടിയുടെ വീടിന് സമീപത്തെ ഗോഡൗണില്‍ നിന്നാണ് പത്തുചാക്കുകളിലായി സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ചത്. ആറര ക്വിന്റല്‍ തൂക്കംവരുന്ന അടക്കയ്ക്ക് 1,78,000 രൂപ വിലവരും.
മൊയ്തീന്‍കുട്ടിയും കുടുംബവും കഴിഞ്ഞ ദിവസം വൈകുന്നേരം വീടുപൂട്ടി കര്‍ണാടകയിലെ ബന്ധുവീട്ടില്‍പോയിരുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved