Latest News :
Home » » വീട് കുത്തിതുറന്ന് സ്വര്‍ണം കൊള്ളയടിച്ചു

വീട് കുത്തിതുറന്ന് സ്വര്‍ണം കൊള്ളയടിച്ചു

Written By Muhimmath News on Sunday, 17 September 2017 | 13:28


ഉദുമ: കുടുംബം ബന്ധുവീട്ടിലേക്ക് പോയ സമയത്ത് വീട് കുത്തിതുറന്ന് 12 പവന്‍ സ്വര്‍ണവും 10,000 രൂപയും കൊള്ളയടിച്ചു. താഴെ കളനാട്ടെ മദ്രാസ് മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം മുഹമ്മദ് കുഞ്ഞിയും കുടുംബവും ബന്ധുവീട്ടിലേക്ക് പോയിരുന്നു.രാത്രി തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.


വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. മുറിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അസീസിന്റെ കുട്ടിയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കവര്‍ച്ച നടന്ന വീട്ടിലെത്തി അന്വേഷണം നടത്തി.സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved