Latest News :
Home » , , , , » റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍; കേന്ദ്രത്തന് മനുഷ്യവകാശ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം റോഹിന്‍ഗ്യകളെ തിരിച്ചക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍; കേന്ദ്രത്തന് മനുഷ്യവകാശ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം റോഹിന്‍ഗ്യകളെ തിരിച്ചക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

Written By Muhimmath News on Saturday, 16 September 2017 | 11:11
























ന്യൂഡല്‍ഹി: മ്യാന്മറില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ 40,000 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും. റോഹിന്‍ഗ്യകളെ തിരിച്ചക്കുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് കമ്മിഷന്‍ ചെയര്‍മാനും മുന്‍ ചീഫ് ജസ്റ്റിസുമായ എച്ച്.എല്‍.ദത്തു പറഞ്ഞു. തിങ്കളാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍കാലത്തെ വിധികള്‍ മനുഷ്യാവകാശ കമ്മിഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും. സ്വന്തം പൗരന്മാര്‍ക്കോ, അല്ലെങ്കില്‍ വിദേശീയര്‍ക്കോ ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നാണ് കോടതി മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. 

നൂറ്റാണ്ടുകളായി ഇന്ത്യ അഭയാര്‍ത്ഥികളുടെ വീടാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്നും കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 

1951ലെ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ പ്രോട്ടോക്കോളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ ഇന്ത്യ അംഗമാണ്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ദേശീയ താല്‍പര്യം പരിഗണിച്ചുള്ള മാനുഷികമായ നിലപാടാണ് ഇന്ത്യ കൈക്കൊള്ളാറുള്ളതെന്നും ദത്തു പറഞ്ഞു.

നേരത്തെ, റോഹിന്‍ഗ്യകളെ തിരിച്ചയക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍, വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. കോടതിയില്‍ നല്‍കിയത് അന്തിമ സത്യവാങ്മൂലമല്ലെന്നും യഥാര്‍ത്ഥ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞിരുന്നു. 

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 18ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved