Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടു മാനുഷിക പരിഗണന കാണിക്കണം -സമസ്ത

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടു മാനുഷിക പരിഗണന കാണിക്കണം -സമസ്ത

Written By Muhimmath News on Friday, 22 September 2017 | 10:44
























കോഴിക്കോട്: ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്ന രോഹിങ്ക്യകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സര്‍ക്കറിനോടഭ്യര്‍ത്ഥിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടെങ്കില്‍ കര്‍ശനമായ നടപെടികള്‍ സ്വീകരിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതെസമയം എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്‌തെത്തിയ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പാവപ്പെട്ട അഭയാര്‍ത്ഥകളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം.രാജ്യത്തിന്റെ പൂര്‍വ ചരിത്രവും പാരമ്പര്യവും അതാണല്ലോ.മ്യാന്‍മറിലെ ആയിരക്കണക്കിന് മുസ്‌ലിംകളെ ബുദ്ധിസ്റ്റുകളും പട്ടാളവും ചേര്‍ന്ന് നിഷ്ഠൂരമായി കൊന്നൊടുക്കുമ്പോഴും ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്താരാഷ്ട്ര സമിതികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. 

ആ രാജ്യത്തിന്റെ ഭരണ തലവന്‍ സൂചി സത്യങ്ങള്‍ മറച്ചു വെച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും ഏറെ നിരാശാജനകമാണ്.ഈ വിഷയത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുശാവറ ആവശ്യപ്പെട്ടു.

നമ്മുടെ ദേശീയ സുരക്ഷ അതിപ്രധാനമാണ് അതെ സമയം അഭയാര്‍ഥികളായി നമുക്ക് മുമ്പില്‍ കൈനീട്ടിയവരെ കഴിയും വിധം കണ്ണീരൊപ്പിയ ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും മുശാവറ പറഞ്ഞു. ഇസ്‌ലാമിന്റെ വിവിധ പഠന ശാഖകളില്‍ ഉന്നതതല റിസര്‍ച്ച് ആരംഭിക്കുന്നതിന് യോഗം പദ്ധതികളാവിഷ്‌കരിച്ചു. 

സമകാലിക പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിക കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിന് രണ്ടു ദിവസത്തെ വിപുലമായ പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കാനും മുശാവറ തീരുമാനിച്ചു.

കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന മുശാവറ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍. എലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍ ബേക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved