Latest News :
Home » » ഉപ്പള റെയില്‍വേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി

ഉപ്പള റെയില്‍വേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി

Written By Muhimmath News on Tuesday, 12 September 2017 | 19:26



ഉപ്പള: സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നടന്ന റെയില്‍വേ ഉപയോക്തൃ സംഗമം ശ്രദ്ധേയമായി. 


അഡ്വ: ബാലകൃഷ്ണ ഷെട്ടിയുടെ അദ്ധ്യക്ഷതയില്‍ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുല്‍ ഹമീദ് ബന്തിയോട് ഉത്ഘാടനം ചെയ്തു. എ.കെ.അലി മാസ്റ്റര്‍ കമ്മിറ്റിയുടെ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. പൈവളികെ പ്രസിഡണ്ട് ഭാരതി ഷെട്ടി മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി, പാലക്കാട് ഡിവിഷന്‍ റയില്‍വെയുടെ യൂസേഴ്‌സ് കോണ്‌സുലേറ്റീവ് കമ്മിറ്റി അംഗം അഡ്വ: ആര്‍. പ്രശാന്ത് കുമാര്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് മുഹമ്മദ് റഫീഖ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആര്‍. രമണന്‍ മാസ്റ്റര്‍, പി.എം.കാദര്‍, വിജയ് റായ്, ഹര്‍ഷ കുമാര്‍ ഷെട്ടി, വി.പി.ശുകൂര്‍ ഹാജി, അബ്ബാസ് ഓണന്ത, എസ്.എം.എ. തങ്ങള്‍, എം.ബി യൂസുഫ്, അമീര്‍ മെര്‍ക്കള, കെ.ഫ്. ഇക്ബാല്‍, ജബ്ബാര്‍ പള്ളം, കുട്ടികൃഷ്ണന്‍, ബി.എം.മുസ്തഫ, കമലാക്ഷ സെക്ഷന്‍ സെന്റര്‍, നാഫി ബപ്പായിത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു. 

മുന്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാകളായ ആള്‍വായി മൂസ ഹാജി, അശോക് കുമാര്‍ ഹൊള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വനിതകളുടെയും ഉദ്ദ്യോഗസ്ഥരുടെയും വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യം മഹാസമ്മേളനത്തിന്‌ടെ പ്രതീതി ഉളവാക്കി. കണ്‍വീനര്‍ അസീം മണിമുണ്ട സ്വാഗതവും ഹനീഫ് റെയിന്‍ബോ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved