Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , , , » സിനാന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

സിനാന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

Written By Muhimmath News on Monday, 18 September 2017 | 11:36
























കാസര്‍കോട്: കാസര്‍കോട്ടെ പ്രമാദമായ സിനാന്‍ വധക്കേസ് വിധി പ്രഖ്യാപിച്ചു. മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. 

അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത്ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണിയാണ് പ്രതികളെ വെറുതെ വിട്ടത്.

ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. നേരത്തെ മൂന്നുതവണ കേസിന്റെ വിധി പറയല്‍ മാറ്റിവെച്ചിരുന്നു.

2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍ഗോഡ് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.

48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍. ഇബ്‌റാഹിമും പ്രതികള്‍ക്കുവേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും ഹാജരായി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved