Latest News :
Home » , , » സിനാന്‍ വധക്കേസ്; വിധി പറയല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി

സിനാന്‍ വധക്കേസ്; വിധി പറയല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി

Written By Muhimmath News on Friday, 15 September 2017 | 11:31
























കാസര്‍കോട്: പ്രമാദമായ മുഹമ്മദ് സിനാന്‍ വധക്കേസിന്റെ വിധി വീണ്ടും മാറ്റിവെച്ചു. ഈ മാസം പതിനെട്ടിലേക്കാണ് വിധിപറയല്‍ മാറ്റിവെച്ചിരിക്കുന്നത്. 

അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷ് (30), അടുക്കത്ത് ബയല്‍ കശുവണ്ടി ഫാക്ടറി റോഡില്‍ കിരണ്‍ കുമാര്‍ (30), കെ നിതിന്‍ കുമാര്‍ (33) എന്നിവരുടെ ശിക്ഷാവിധിയാണ് മാറ്റിവെച്ചത്. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് ജഡ്ജ് നാരായണ കിണിയാണ് കേസില്‍ വിധി പറയുക. 

2008 ഏപ്രില്‍ 16 നാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് ശബ്‌ന മന്‍സിലിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാത അണ്ടര്‍ ബ്രിഡ്ജിനു സമീപം കൊലചെയ്യപ്പെട്ടത്. 48 സാക്ഷികളില്‍ 23 സാക്ഷികളെയാണ് വിസ്തരിച്ചത്. കാസര്‍ഗോഡ് തുടര്‍ച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് സിനാനും കൊല്ലപ്പെട്ടത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍. ഇബ്‌റാഹിമും പ്രതികള്‍ക്കുവേണ്ടി ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുമാണ് ഹാജരായത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved