Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page


മംഗളൂരു: മിഠായി വാങ്ങാന്‍ കടയിലേക്ക് പോവുകയായിരുന്ന ആറുവയസുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. മംഗളൂരു മഹാകലിപട്പുവിലെ അന്‍വര്‍ ഷമീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫിലാണ് മരണപ്പെട്ടത്. ജെപ്പു മഹാകാളിപ്പടപ്പ് റെയില്‍വെ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കുകയായിരുന്ന ഹാഫിലിനെ എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. ജെപ്പു സെന്റ് റീറ്റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്.


ശനിയാഴ്ച വൈകുന്നേരമാണ് അപകടം. വൈകുന്നേരം മിഠായി വാങ്ങാന്‍ കൂട്ടുകാരോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഹാഫില്‍. സഹോദരന്‍ നാല് വയസുള്ള ജുനൈദും മറ്റ് രണ്ടുപേരും ഹാഫിലിനൊപ്പമുണ്ടായിരുന്നു. വീടിന് തൊട്ടടുത്ത കടയില്‍ നിന്ന് മിഠായി വാങ്ങാനാണ് ഇവര്‍ പുറത്തിറങ്ങിയതെങ്കിലും കട അടച്ചിരുന്നതിനാല്‍ പാളം മുറിച്ചുകടന്ന് മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു. സഹോദരനും കൂട്ടുകാരും പാളം മുറിച്ച് മറുഭാഗത്തെത്തിയെങ്കിലും പിറകിലായിരുന്ന ഹാഫില്‍ ട്രെയിന്‍ വരുന്നതറിയാതെ പാളത്തിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനിടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Leave A Reply