Latest News :
Home » , » രാജസ്ഥാനിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ആറുവയസ്സുകാരിക്ക് ക്രൂരപീഡനം.

രാജസ്ഥാനിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ആറുവയസ്സുകാരിക്ക് ക്രൂരപീഡനം.

Written By Muhimmath News on Friday, 15 September 2017 | 18:31




ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ആറു വയസുകാരിയെ സര്‍ക്കാര്‍ സ്‌കൂളില്‍ കൂട്ട

ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ബലാത്സംഗം
ചെയ്തത്. സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിലെ മേശയില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം


സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്.

ജില്ലാ കളക്ടറും പോലീസ് മേധാവിയുമടക്കം സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂള്‍ ജീവനക്കാരേയും അധികൃതരേയും ചോദ്യം ചെയ്ത് വരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved