Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » ലോക മുസ്ലിമീങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുക: എസ് ജെ എം

ലോക മുസ്ലിമീങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തുക: എസ് ജെ എം

Written By Muhimmath News on Tuesday, 19 September 2017 | 12:01
























കുമ്പള: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഷ്ടതയനുഭവിക്കുന്ന മുസ്ലിംകള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബദ്‌റുല്‍ ഉലൂം നാങ്കി മദ്‌റസയില്‍ ചേര്‍ന്ന റൈഞ്ച് യോഗത്തില്‍ ആവശ്യപ്പെട്ടു. 

റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ സിദ്ദിഖ് സഅദി നാങ്കി ഉദ്ഘാടനം ചെയ്തു. എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി വിഷവതരണം നടത്തി. ജില്ലാ എക്‌സാം സെക്രട്ടറി ലത്തീഫ് മുസ്ലിയാര്‍ മൈമൂന്‍ നഗര്‍, കരീം മുസ്ലിയാര്‍ കണ്ണൂര്‍, ഇബ്രാഹിം ഖാസിമി നെക്രാജെ, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കണ്ണൂര്‍, സവാദ് മുസ്ലിയാര്‍ ചേടേക്കാല്‍,  അബ്ദുല്ല സഅദി ലത്തീഫീയ്യ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല മുസ്ലിയാര്‍ കണ്ണൂര്‍ മോഡല്‍ ക്ലാസിന് നേതൃത്വം നല്‍കി. ഉമര്‍ സഖാഫി മയ്യളം സ്വാഗതവും സിദ്ദിഖ് മാഷ് പി കെ നഗര്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved