Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » ഹിന്ദു മുസ്ലിം സാഹോദര്യസംഗമം തീര്‍ത്ത് എസ്.എസ്.എഫ് 'ചക്കര പന്തല്‍

ഹിന്ദു മുസ്ലിം സാഹോദര്യസംഗമം തീര്‍ത്ത് എസ്.എസ്.എഫ് 'ചക്കര പന്തല്‍

Written By Muhimmath News on Monday, 18 September 2017 | 10:42
























കുമ്പള: വരൂ നമുക്കൊരുമിച്ച് പാടാം ഫാഷിസത്തിനെതിരെ എന്ന ശീര്‍ഷകത്തില്‍ ഒക്ടോ 2ന് എസ്.എസ്.എഫ് ജില്ല തലത്തില്‍ സംഘടിപ്പിക്കുന്ന മതേതര വിദ്യാര്‍ഥി കൂട്ടായ്മയുടെ ഭാഗമായി ഉളുവാര്‍ യുണിറ്റ് എസ്.എസ്.എഫ് നടത്തിയ 'ചക്കര പന്തല്‍' ശ്രദ്ധേയമായി.

മതേതര ഇന്ത്യയുടെ സൗഹൃദം കെടുത്തും വിധം പൗരന്മാരെ വര്‍ഗീകരിച് മതിലുകള്‍ തീര്‍ക്കുകയും എതിര്‍പ്പിന്റെ നാക്കുകളെ ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണം.വര്‍ഗീയ ചേരിതിരുവുള്‍ക്കെതിരെ എല്ലാ സമൂഹവും ഒന്നിക്കണം. മതങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളത് ആണ്. ഭിന്നിപ്പിക്കുനവന്‍ മനുഷ്യന്റെയും,മതത്തിന്റെയും ശത്രുവാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഉളുവാര്‍ ബായിക്കട്ടയില്‍ നടന്ന  പരിപാടി നാടിനു വേറിട്ടൊരു അനുഭവമായി. 

.എസ്.വൈ.എസ് കുമ്പോള്‍ സര്‍ക്കിള്‍ ട്രഷറര്‍ ഹനീഫ് മദനി കുമ്പോള്‍ സന്ദേശ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സെക്രട്ടറി സിദ്ദീഖ് പി.കെ.നഗര്‍ ഉത്ഘാടനം ചെയ്തു. അംബിലടക്ക ക്ഷേത്ര സമിതി അംഗം വെങ്കട്ടരാമ ആചാരി, ഹിന്ദു സംഘടനയെ പ്രതിനിധീകരിച് ഉമേഷ, സങ്കപ്പ എന്നിവര്‍ പ്രസംഗിച്ചു. 

കുമ്പള സെക്ടര്‍ എസ്.എസ്.എഫ് ട്രെയിനിംഗ് കണ്‍വീനര്‍ ആബിദ് പൂക്കട്ട, എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് പ്രസിഡന്റ് എം അബ്ബാസ്,ഇബ്രാഹിം കടവ്, മുഹമ്മദ് എ.സി ദമ്മാം, അലി കോരത്തില, അന്തുഞ്ഞി കോരത്തില, അബ്ദുല്ല,ഹനീഫ് കൊരത്തില തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved