Monday, 25 September 2017

എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ ഒക്ടോബര്‍ 3ന് ദേലംപാടിയില്‍

ദേലംപാടി: യവ്വനം മുഴുവനും എസ് എസ് എഫ് എന്നാ ദീനി സംഘടനക് വേണ്ടി ചിലവഴ്ച ദേലംപാടി പള്ളങ്കോട് സെക്ടര്‍ സെക്രട്ടറിമാരായിരുന്ന സാബിര്‍, ഇര്‍ഷാദ് അനുസ്മരണ സമ്മേളനം ഒക്ടോബര്‍ 3ന് ദേലംപാടിയില്‍ നടക്കും. 

വൈകുന്നേരം 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ: ഫാറൂഖ് നഈമി അനുസ്മരണ പ്രഭാഷണം നടത്തും. 

സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഗം രൂപികരിച്ചു. 
സൂഫി മദനി കൊമ്പോടിന്‌ടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹസന്‍ കുട്ടി മദനി ഉത്ഘാടനം ചെയ്തു. ഉമര്‍ സഖാഫി പള്ളത്തൂര്‍, റഫീഖ് സഖാഫി മയ്യളം, ഇസ്മായില്‍ സഖാഫി കര്‍ണൂര്‍, കാദര്‍ സഖാഫി, മൂസ മദനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാഫി സഖാഫി സ്വാഗതവും ഹുസൈന്‍ കൊമ്പോട് നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: