Latest News :
Home » , » മാതാവിനൊപ്പം കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

മാതാവിനൊപ്പം കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

Written By Muhimmath News on Tuesday, 12 September 2017 | 21:11

കുറ്റിക്കോല്‍: മാതാവിനൊപ്പം കുളത്തില്‍ അലക്കാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കുറ്റിക്കോല്‍ ചായിത്തടുക്കത്തെ വില്‍സണ്‍ - മോളി ദമ്പതികളുടെ മകളും ബേത്തൂര്‍പാറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ സിനി (16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

തുണി അലക്കാനായി വീടിനു സമീപത്തെ കുളത്തിലേക്ക് പോയതായിരുന്നു ഇരുവരും. മോണി തുണി അലക്കിക്കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. മോളിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി സിനിയെ പുറത്തെടുത്ത് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍ : സൗമ്യ (സിസ്റ്റര്‍ കോഴിക്കോട്), സില്‍വി (നഴ്‌സ്).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved