Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » സ്വച്ഛതാ ഹേ സേവ ശുചിത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സ്വച്ഛതാ ഹേ സേവ ശുചിത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Written By Muhimmath News on Monday, 25 September 2017 | 12:38























കാസറകോട്: സ്വച്ഛതാ ഹേ സേവ ക്യാമ്പിന്റെ ഭാഗമായി ശുചിത്വ ബോധവത്കരണവും, നഗരസഭയിലെ എംജി റോഡിനരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. 

യോഗത്തില്‍ സൂപ്പര്‍ വൈസര്‍ ബി.ബിജു സ്വാഗതം പറഞ്ഞു. നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ ഡി.വി, അസിസ്റ്റന്റ് കോഡിനേറ്റര്‍ വി.സുകുമാരന്‍, പ്രോഗ്രാമം ഓഫീസര്‍ മാരായ അഭിഷേക്, വി.ജെയിം സര്‍ എന്നിവരും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ മധുസൂദനന്‍.എം.വി , രവി.വി.കെ, എന്നിവരും ജെ.എച്.ഐ മാരായ സുര്‍ജിത്ത്, അജീഷ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved