Latest News :
Home » » റേഷന്‍ കാര്‍ഡ് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം;.എസ് വൈ എസ്

റേഷന്‍ കാര്‍ഡ് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം;.എസ് വൈ എസ്

Written By Muhimmath News on Monday, 11 September 2017 | 17:54

അംഗഡിമുഗര്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും റേഷന്‍ കാര്‍ഡ് ലഭിച്ചുവെങ്കിലും മഞ്ചേശ്വരം, കാസറഗോഡ് താലൂക്കുകളില്‍ ഇനിയും കാര്‍ഡ് വിതരണം ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണന്ന് എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. ഇത് മൂലം സാധാരണ ജനങ്ങള്‍ക്ക് പ്രയാസം അനുഭവപ്പെടുകയാണ്. റേഷന്‍ കാര്‍ഡില്‍ ആരൊക്കെ ഉള്‍പെട്ടന്നോ, റേഷന്‍ ഷാപ്പില്‍ വിതരണം ചെയ്യുന്ന അളവുകളും മറ്റും കൃത്യമായി അറിയാന്‍ സാധിക്കുന്നില്ല. അതിനാല്‍ പുതിയ റേഷന്‍ കാര്‍ഡ് ഉടന്‍ വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപെട്ടു.

മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയ മൂസ കമ്മന്ദളത്തിന്റെ വീട്ടില്‍ നടന്നു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ നേതൃത്ത്വം നല്‍കി. സഈദ് പര്‍ളാഡം, ആഷിഖ് കലാ നഗര്‍, അസീസ് കമ്മന്ദളം, മുഹമ്മദ് കുഞ്ഞി, അബ്ബാസ് പി, സഫ്വാന്‍, സുബൈര്‍ പാടി, ആരിഫ്, ഇല്യാസ് സംബന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved