Latest News :
Home » , » 'യുവത്വം നാടുണര്‍ത്തുന്നു' ജില്ലാ എസ്. വൈ. എസ്. ട്രെയിനിംഗ് ഡേക്ക് പ്രൗഢ സമാപനം

'യുവത്വം നാടുണര്‍ത്തുന്നു' ജില്ലാ എസ്. വൈ. എസ്. ട്രെയിനിംഗ് ഡേക്ക് പ്രൗഢ സമാപനം

Written By Muhimmath News on Thursday, 14 September 2017 | 10:35
























കാസര്‍കോട്: യുവത്വം നാടുന്നര്‍ത്തുന്ന എന്ന ശീര്‍ഷകത്തില്‍ എസ്.വൈ എസ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളന ഭാഗമായി കുണിയ മിന്‍ഹാജ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ എസ്. വൈ. എസ്. ഒരുക്കിയ ട്രൈനിംഗ് ഡേക്ക് പ്രൗഢ സമാപനം.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളന അനുബന്ധമായി സംഘടിപ്പിക്കുന്ന വിരുന്ന്, യുവസഭ, പൈതൃക സംഗമം, എജ്യുമീറ്റ്, ഖാഫില, റഈസുല്‍ ഉസ്‌റ സംഗമം തുടങ്ങി വിവിധ സെഷനുകളില്‍  അവതരിപ്പിക്കാനുള്ള വിഷയങ്ങളില്‍ സമഗ്ര പരിശീലനം നടന്ന ട്രെയിനിംഗ് ഡെ എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന  വൈ. പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സഅദിപഴശ്ശി ഉത്ഘാടനം ചെയ്തു. 













സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, റ്റി.പി. നൗഷാദ് മാസ്റ്റര്‍,
അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അബ്ബാസ് സഖാഫി മണ്ടമ, ഹസൈനാര്‍ സഖാഫി കുണിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അശ്‌റഫ് കരിപ്പോടി സ്വാഗതവും അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട നന്ദിയും പറഞ്ഞു.

  ജില്ലയിലെ പന്ത്രണ്ട് സോണുകളില്‍ നിന്ന് തിരഞ്ഞെടുത്ത 70 ഡി.ആര്‍.ജി.അംഗങ്ങള്‍ യൂനിറ്റ് സമ്മേളനങ്ങളുടെ വിജയം നെഞ്ചേറ്റിയാണ് ട്രൈനിംഗ് ഡെ സെഷനുകള്‍ പിരിഞ്ഞത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved