Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , » ഷാര്‍ജയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു

ഷാര്‍ജയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു

Written By Muhimmath News on Saturday, 23 September 2017 | 12:04

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖല 10 ല്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകരുകയും അഞ്ച് വാഹനങ്ങള്‍ നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട്ടില്‍ നിന്നും ഒരാള്‍ പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റു .

വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും, പാരമെഡിക്കുകളും അടങ്ങുന്ന സംഘം സ്ഥലത്തെത്തുകയും പരിക്കേറ്റ ഏഷ്യന്‍ വംശജനെ കുവൈത്ത് ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിലെ മറ്റു വീടുകളില്‍ താമസിക്കുവരെ ഒഴിപ്പിച്ചു. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കും വരെ ഇവര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ പൊലീസും റെഡ്?ക്രസന്റും ചേര്‍ന്ന് ഒരുക്കുമെന്നും അറിയിച്ചു.

പാചക വാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പൊലീസ്? ഫോറന്‍സിക്? ലാബിലെ വിദഗ്?ധന്‍ കേണല്‍ ആദില്‍ അല്‍ മസീമി പറഞ്ഞു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

സിലിണ്ടറുകള്‍ സൂര്യ പ്രകാശം തട്ടുന്നിടത്തോ, ചൂടുള്ളിടത്തോ, അടുപ്പിന് തൊട്ടടുത്തോ സൂക്ഷിക്കരുതെന്നും വായു കടന്നു പോകാന്‍ സൗകര്യമുള്ള മുറികളില്‍ കുത്തനെ വേണം സിലിണ്ടറുകള്‍ വെക്കാനെന്നും അല്‍ മസീമി നിര്‍ദ്ദേശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved