Latest News :
...
Home » , » സി പി സി ആര്‍ ഐയ്ക്ക് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

സി പി സി ആര്‍ ഐയ്ക്ക് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

Written By Muhimmath News on Tuesday, 5 September 2017 | 10:28


എരിയാല്‍: എരിയാല്‍ ദേശീയ പാതയില്‍ സി പി സി ആര്‍ ഐയ്ക്ക്  സമീപം കൂറ്റന് ആല്‍മരം കടപുഴകി വീണു. തിങ്കളാഴ്ച രാത്രി 9.15 മണിയോടെ യായിരുന്നു സംഭവം. ദേശീയ പാത വഴിയുള്ള ഗതാഗതം ഇതേതുടര്‍ന്ന് ഒരു മണിക്കൂറോളം സ്തംഭിച്ചതിനെ തുടര്‍ന്ന് ചില വാഹനങ്ങളെ ചൗക്കി-ഉളിയത്തടുക്ക വിദ്യാനഗര്‍ വഴി തിരിച്ചുവിട്ടു. 

ഫയര്‍ഫോഴ്‌സിന്റെയും, നാട്ടുകാരുടെയും, ഇ വെ സി സി എരിയാല്‍, സി വൈ സി സി ചൗക്കി, യുവധാര കുളങ്കര, ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍, അജ്‌സൈഫര്‍ കൂട്ടായ്മ എരിയാല്‍, സര്‍വാന്‍സ് ചൗക്കി തുടങ്ങിയ ക്ലബ്ബ്  കൂട്ടായ്മ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഗതാഗതം 
പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരികയാണ്.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved