Latest News :
Home » , , , » ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി മരിച്ചു

ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി മരിച്ചു

Written By Muhimmath News on Tuesday, 12 September 2017 | 21:10

























ചെര്‍ക്കള: ഒരു വയസ്സുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി മരിച്ചു. നാരംപാടി പുണ്ടൂരിലെ മുഹമ്മദ് കുഞ്ഞി (33)യാണ് ഒരു വയസ്സുള്ള മകന്‍ അഷ്‌റഫിനെയും കൊണ്ട് കുളത്തില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ശബ്ദം കേട്ട് ഒടിക്കൂടിയവരാണ് പോലീസിനെയും ഫയര്‍ഫോര്‍സിനെയും വിവരമാറിയിച്ചത്. രണ്ട് മണിക്കൂറോളം നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മുഹമ്മദ് കുഞ്ഞിക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു. കുഞ്ഞിന്റെയും പിതാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ പടുപ്പ് അബ്ദുല്‍ ഖാദിര്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: ജമീല. സഹോദരങ്ങള്‍: അബ്ദുറസാഖ്, മൊയ്തീന്‍, ആയിഷ, മൈമൂന, സഫിയ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved