Latest News :
Home » » കുമ്പളയില്‍ തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

കുമ്പളയില്‍ തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

Written By Muhimmath News on Thursday, 14 September 2017 | 11:55

കുമ്പള : തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം. കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് കഴിഞ്ഞദിവസമാണ് സംഭവം. 

പാസഞ്ചര്‍ തീവണ്ടിയിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് കുമ്പളയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം അക്രമിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. 

കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved