Latest News :
Home » » വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

Written By Muhimmath News on Sunday, 17 September 2017 | 17:02

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് അഭിഭാഷകന്‍ കൂടിയായ പി.പി.ബഷീര്‍ തിരൂരിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച ബഷീര്‍ 38,057 വോട്ടുകള്‍ക്കാണു തോറ്റത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. എആര്‍ പഞ്ചായത്ത് മുന്‍ അംഗവും. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമാണ്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved