Latest News :
Home » » വേക്കപ്പ് ചെയര്‍മാനായി ടി.എ മുഹമ്മദ് തൈവളപ്പിനെ തെരെഞ്ഞെടുത്തു

വേക്കപ്പ് ചെയര്‍മാനായി ടി.എ മുഹമ്മദ് തൈവളപ്പിനെ തെരെഞ്ഞെടുത്തു

Written By Muhimmath News on Saturday, 16 September 2017 | 17:58


കാസറഗോഡ്: അവധിക്കാലം കഴിഞ്ഞ് തിരിച്ച് പോകേണ്ട പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ വേക്കപ്പ് ഡയര്‍ക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.


വേക്കപ്പ് ചെയര്‍മാനായി ടി.എ മുഹമ്മദ് തൈവളപ്പിനെയും ജനറല്‍ സെക്രട്ടറി സ്‌കാനിയ ബെദിര, ട്രഷറര്‍ ഉമ്മര്‍പാണലം, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കുന്നില്‍, ജോയിന്റ് സെക്രട്ടറി അശ്രഫ് യേനപ്പോയ, ഹോ: ഓഡിറ്റര്‍ അബ്ദുല്ല ആലൂര്‍ എന്നിവരെ കാസര്‍ക്കോട് വേക്കപ്പ് ഓഫിസില്‍ അസീസ് അബ്ദുല്ല യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വേക്കപ്പ് ഡയര്‍ക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തിരഞ്ഞടുത്തു.


വേക്കപ്പിന്റെ മുഴുവന്‍ മെമ്പര്‍ മാരെയും നോര്‍ക്കാ റൂട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനു കീഴില്‍ കൊണ്ട് വരുന്നതിള്ള രജിസ്‌ട്രേഷന്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനങ്ങളുമായി മുന്നേട്ട് പോകാന്‍ യോഗം അനുമതി നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved