Latest News :
Home » » സഅദിയ്യ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

സഅദിയ്യ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Written By Muhimmath News on Sunday, 10 September 2017 | 15:03



ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ് വലയാനി ഗ്രൂപിന്റെ് അംഗീകാരത്തോടെ ഈ വര്‍ഷം ദമ്മാമില്‍ നിന്നും യാത്ര തിരിച്ച ഹാജിമാര്‍ തിരിച്ചെത്തി.

സഅദിയ്യ സീക്കോ ഹാളില്‍ നടന്ന പരിപാടി സഅദിയ സൗദി നാഷണല്‍ ഓര്‍ഗനൈസര്‍ യൂസുഫ് സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡന്റ് കുഞ്ചാര്‍ അബ്ബാസ് ഹാജി ഉത്ഘാടനം ചെയ്തു. സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി സമാപന പ്രാര്‍ത്ഥനയും അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി ഉല്‍ബോധനവും നടത്തി. ഹജ്ജ് യാത്രാനുഭവങ്ങള്‍ പങ്കു വെച്ച് വിവിധ രാജ്യങ്ങളില്‍ ഉള്ള പ്രതിനിധികള്‍ സംസാരിചു. അബ്ദുല്‍ അസീസ് മുസ്ലിയാര്‍, മന്‍സൂര്‍ കാട്ടിപ്പള്ള, ഇഫ്തികാര്‍ ഹാജി (കര്‍ണാടക), അബ്ബാസ് നദീം(പാകിസ്താന്‍), മുസ്തഫ ഹാജി, അബ്ദുല്‍ മജീദ് ഫൗസി ഗോള്‍ഡ്, ഹിലാല്‍ ഫൗസി ഗോള്‍ഡ്, ഇബ്രാഹിം കുട്ടി (കേരള) തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചു.

മുബാറക് സഅദി വണ്ടൂര്‍,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ ഹസൈനാര്‍ ഹാജി പജ്യോട്ട, ഖാലിദ് ഹാജി കൊടിയമ്മ, അഹമദ് ഹാജി ആലമ്പാടി തുടങ്ങിയവര്‍ വിവിധ മല്‍സര വിജയികള്‍ക്കുള സമ്മാനദാനം നിര്‍വഹിച്ചു. ലത്തീഫ് പള്ളത്തടുക സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved